Breaking News

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗം സ്ഥിരീകരിച്ച‌ 608 പേരില്‍ 396 പേര്‍ക്കും‌ സമ്ബര്‍ക്കത്തിലൂടെ; അതീവ ജാഗ്രത നിര്‍ദേശം…

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇനി സാമൂഹിക വ്യാപനത്തിലേക്ക് കടന്നേക്കുമെന്നും,

അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നു വന്നവരും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

കൂടാതെ സംസ്ഥാനത്ത് ഇന്ന് 396 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, എറണാകുളം

ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 58 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും,

തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍

നിന്നുള്ള 23 പേര്‍ക്കും, വയനാട്, കണ്ണുര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന്‍ രോഗം സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …