Breaking News

ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. പുതിയ വെളിപ്പെടുത്തൽ പ്രകാരമാണ് ഷുഹൈബ് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. തുടർന്നാണ് ആകാശ് തില്ലങ്കേരിയും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം പ്രസംഗം നടത്തിയത്.

തില്ലങ്കേരിയിൽ ഇപ്പോൾ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസിലെ 11 പ്രതികളും സി.പി.എം ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ്. പ്രതികളെ പുറത്താക്കിയ പാർട്ടിയാണ് സി.പി.എം. ആകാശ് തില്ലങ്കേരിക്ക് ഷുഹൈബുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമായത്.

കൊലക്കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ തുടരന്വേഷണം വേണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി പ്രതികൾക്ക് വേണ്ടി അഭിഭാഷകരെ കോടതിയിൽ എത്തിച്ചത് ആരാണ്? ആകാശ് തില്ലങ്കേരി സി.പി.എമ്മിന്‍റെ മടിയിലാണ്. അല്ലാത്തപക്ഷം എന്തിനാണ് പ്രശസ്തരായ അഭിഭാഷകരെ നിയമിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഷുഹൈബ് വധക്കേസ് പ്രതികൾ വിഐപി ക്വട്ടേഷൻ പ്രതികളാണെന്ന് അദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരി ജയിലിൽ വച്ച് 6 മണിക്കൂർ കാമുകിയുമായി സല്ലപിച്ചു. ഇതിന് കൂട്ട് നിന്നത് ആഭ്യന്തര വകുപ്പാണ്. സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …