Breaking News

സ്കോളർഷിപ്പ് തുക ദുരിതാശ്വാസ നിധിയിലേക്ക്; കളക്ടർ മാമന്റെ മനസ്സ് നിറച്ച് വിദ്യാർത്ഥി

കൃഷ്ണപുരം : കുട്ടികളിലെ നന്മയും, സ്നേഹവും പ്രകടമായ നിരവധി അനുഭവങ്ങൾ കളക്ടർ വി. ആർ.കൃഷ്ണ തേജക്ക്‌ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വളരെ സന്തോഷത്തോടെ തന്നെ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയുടെ മനസ്സിന്റെ നന്മയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സ്കോളർഷിപ്പായി ലഭിച്ച കൊച്ചുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ആവശ്യവുമായാണ് വിദ്യാർത്ഥി കളക്ടർ മാമന്റെ അടുത്തെത്തിയത്. കൃഷ്ണപുരം യു.പി. സ്കൂളിലെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹത്തിനരികിലേക്ക്‌ കുട്ടി എത്തുന്നത്. കുട്ടിയുടെ മനസ്സിന്റെ ആഴവും, നന്മയും ഒന്നുകൊണ്ട് മാത്രമാണ് ഇത്തരമൊരു കാര്യം കുട്ടിക്ക് ചെയ്യാൻ സാധിച്ചതെന്നും, കുട്ടി വളരെയധികം അഭിനന്ദനമർഹിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

ഇതെനിക്ക് സ്കോളർഷിപ്പ് കിട്ടിയ പൈസയാ, ഇത് മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണേ എന്ന ആവശ്യവുമായി കുഞ്ഞു കയ്യിൽ പണവും ഇറുക്കിപിടിച്ചെത്തിയ കുട്ടി അദ്ദേഹത്തിന്റെ മനസ്സ് നിറച്ചാണ് മടങ്ങിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …