Breaking News

അഞ്ചലില്‍ വയറുവേദനക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ 17കാരി പ്രസവിച്ചു; വിവാഹിതനായ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍…

അഞ്ചലില്‍ വയറുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയ 17 വയസുകാരി പ്രസവിച്ചു. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വിവാഹിതനായ ഇരുപത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കടുത്ത വയറു വേദനയെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ വിവാഹിതനായ തടിക്കാട് സ്വദേശിയെ അറസ്റ്റു ചെയ്തു. പോക്സോ വകുപ്പു ഉള്‍പ്പടെ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …