Breaking News

Business

ഹിൻഡൻബർഗിനെതിരെ നിയമ നടപടിയുമായി അദാനി; വാച്ച്ടെലുമായി ധാരണ

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടികളുമായി അദാനി ഗ്രൂപ്പ്. യുഎസിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. വൻകിട അമേരിക്കൻ കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന കമ്പനിയാണ് വാച്ച്ടെൽ. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടാഴ്ചയായി. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് വാച്ച്ടെലുമായി ധാരണയിലെത്തിയ വിവരം പുറത്തുവരുന്നത്. …

Read More »

ഇന്ത്യയിലെ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്; 9 മാസത്തെ ശമ്പളം നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്. നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍ ഉണ്ടായിരുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം ബ്രസീൽ, ദുബായ് ഉൾപ്പെടെയുള്ള വിപണികൾക്ക് വേണ്ടിയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 28 ആയിരിക്കും അവസാന തൊഴിൽ ദിവസമെന്ന് തിങ്കളാഴ്ച കമ്പനി ജീവനക്കാരെ അറിയിച്ചു. ജീവനക്കാർക്ക് ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി …

Read More »

മാന്ദ്യ ഭീതിയിൽ വിപണി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: മാന്ദ്യ ഭീതിയെ തുടർന്ന് ഓഹരി വിപണിയിൽ ഇടിവ്. ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റി 50 പോയിന്‍റിലധികം ഇടിഞ്ഞ് 17,850 ലെവലിലും, ബിഎസ്ഇ സെൻസെക്സ് 200 പോയിന്‍റ് ഇടിഞ്ഞ് 60,596 ലെവലിലുമാണ് വ്യാപാരം നടത്തുന്നത്. അതേസമയം, നിഫ്റ്റി സ്മോൾകാപ്പ് സൂചിക നിഫ്റ്റി മിഡ്കാപ്പ് സൂചികയെ മറികടന്നു. മേഖലാടിസ്ഥാനത്തിൽ നിഫ്റ്റി മീഡിയ, നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികകൾ 2% വരെ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകൾ 1% വരെ ഇടിവ് …

Read More »

വിദേശ ബാങ്കുകളിലെ വായ്പ മുന്‍കൂറായി അടയ്ക്കാൻ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പയുടെ ഒരു ഭാഗം മുൻകൂറായി അടയ്ക്കാൻ അദാനി ഗ്രൂപ്പ്. മാർച്ചിൽ തിരിച്ചടക്കേണ്ട 50 കോടി ഡോളർ ഈ മാസം തന്നെ നൽകാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ബാർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഡച്ച് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 450 കോടി ഡോളർ അദാനി ഗ്രൂപ്പ് വായ്പയെടുത്തിട്ടുണ്ട്. എസിസി, അംബുജ സിമന്‍റ് കമ്പനികളെ ഏറ്റെടുക്കാനായിരുന്നു ഈ വായ്പ. ഓഹരി ഈട് നൽകിയെടുത്ത 1.1 ബില്യൺ ഡോളറിന്റെ (ഏകദേശം …

Read More »

ഇന്ത്യയില്‍ 10 കോടി അംഗങ്ങള്‍ കടന്ന് ലിങ്ക്ഡ്ഇന്‍; അംഗത്വത്തിൽ 56% വളർച്ച

ഇന്ത്യയിൽ നിന്നും 10 കോടിയിലേറെ അംഗങ്ങളുമായി ലിങ്ക്ഡ്ഇൻ. ഇന്ത്യയിലെ അംഗങ്ങളിൽ ഭൂരിഭാഗവും സോഫ്റ്റ്വെയർ, ഐടി മേഖലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗത്വത്തിൽ 56 ശതമാനം വളർച്ചയോടെ ആഗോളതലത്തിൽ ലിങ്ക്ഡ്ഇന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2022 ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ 46 ലക്ഷം മണിക്കൂർ പ്ലാറ്റ്ഫോമിൽ ചെലവഴിച്ചു. യുഎസിലെ അംഗങ്ങൾ ലിങ്ക്ഡ്ഇനിൽ ചെലവഴിക്കുന്ന സമയത്തിന്‍റെ ഏകദേശം 2 ഇരട്ടിയാണിതെന്നും കമ്പനി അറിയിച്ചു.

Read More »

സ്വർണ വിലയിൽ വീണ്ടും വർദ്ധന; പവന് 120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഉയർന്നു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വിപണി വില 42,320 രൂപയായി ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ സ്വർണ്ണ വിലയിൽ ഇടിവുണ്ടായിരുന്നെങ്കിലും ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ സ്വർണ്ണ വില ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനു 15 രൂപയാണ് ഇന്ന് കൂടിയത്.  5290 രൂപയാണ് ഇന്നത്തെ വിപണി വില. …

Read More »

സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി

യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും …

Read More »

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിനുമായി ആർബിഐ

ദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ ആശയവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാകുന്നതെന്ന് ഗവർണർ പറഞ്ഞു. റിസർവ് ബാങ്ക് തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ (ക്യുസിവിഎം) പദ്ധതി ആരംഭിക്കുമെന്നും ഇത് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും …

Read More »

റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് ആർബിഐ; 9 മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ആറാം തവണ

ന്യൂഡൽഹി: ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് (ആർബിഐ) വർദ്ധിപ്പിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ മൊത്തം നിരക്ക് 6.5 ശതമാനമായി ഉയർന്നു. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ അല്ലെങ്കിൽ തിരിച്ചടവ് കാലയളവോ വർദ്ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപ പലിശയും ഉയരാൻ സാധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ ഇത് ആറാം തവണയാണ് പലിശ …

Read More »

പിഎല്‍ഐ പദ്ധതി 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: നീതി ആയോഗ് സിഇഒ

ന്യൂ ഡൽഹി: രാജ്യത്ത് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ പറഞ്ഞു. പിഎൽഐ പദ്ധതിയിലൂടെ ഇതിനകം 800 കോടി രൂപ ഇൻസെന്‍റീവായി നൽകിയിട്ടുണ്ട്. മാർച്ചിന് മുമ്പ് ഇത് 3,000 കോടി മുതൽ 4,000 കോടി രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അയ്യർ പറഞ്ഞു. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും …

Read More »