Breaking News

സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ ഉടൻ പുറത്തിറക്കും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂ ഡൽഹി: നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർക്കാർ ഈ വർഷം തന്നെ ഡിജിറ്റൽ വായ്പ പുറത്തിറക്കുമെന്ന് വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. ചെറുകിട ബിസിനസുകൾക്ക് സുരക്ഷിതമായ ഡിജിറ്റൽ വായ്പാ സൗകര്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമായി സർക്കാർ ഒരു ഫ്രെയിംവർക് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡാറ്റാ സ്വകാര്യതാ ആശങ്കകൾ, വായ്പ തിരിച്ചടവ് വൈകുമ്പോൾ വായ്പ വാങ്ങിയവരെ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം ചില അപ്ലിക്കേഷനുകൾ സർക്കാരിൻ്റെ നിരീക്ഷണത്തിലായിരുന്നു. റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ കീഴിൽ വരാത്തതും ചൈനീസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നതുമായ അത്തരം ചില ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകൾ അടുത്തിടെ നിരോധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …