Breaking News

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വിമാനത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ പുറത്താക്കും: ഡിജിസിഎ..

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തില്‍നിന്നും ഇറക്കിവിടാമെന്ന ഉത്തരവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more

തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ)

മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

ചില യാത്രക്കാര്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള​ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍​ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …