Breaking News

Business

പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിൽപ്പന ഇടിഞ്ഞു; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡെൽ

ന്യൂയോർക്ക്: യു.എസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ ഡെൽ ടെക്നോളജീസ് ഇൻകോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോളതലത്തിൽ വൻ പിരിച്ചുവിടലുകളാണ് നടക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട ടെക്നോളജി ഭീമൻമാരുടെ പട്ടികയിൽ ഡെല്ലും ചേർന്നു. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ആവശ്യം കുറയുന്നതിന്‍റെ ഫലമായാണ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഡെൽ ഒരുങ്ങുന്നത്. 6,650 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെല്ലിന്‍റെ മൊത്തം ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയാണ് ഇപ്പോൾ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. …

Read More »

രാജ്യത്ത് വാഹന വില്‍പ്പനയിൽ വർദ്ധന; ജനുവരിയിൽ 14% ഉയര്‍ന്നു

ന്യൂഡല്‍ഹി: കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പന വർദ്ധിച്ചതോടെ ജനുവരിയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 14% ഉയർന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫിഡ) അറിയിച്ചു. 18.27 ലക്ഷം വാഹനങ്ങളാണ് ജനുവരിയിൽ വിറ്റഴിച്ചത്. 2022 ജനുവരിയിൽ വിൽപ്പന 16.08 ലക്ഷമായിരുന്നു. കഴിഞ്ഞ മാസം കാറുകളുടെ രജിസ്ട്രേഷൻ 22% വർധിച്ച് 3.40 ലക്ഷമായി. ഇരുചക്ര വാഹന വിൽപ്പന 10% ഉയർന്ന് 12.65 ലക്ഷവുമായി. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന …

Read More »

ട്വിറ്ററിനെ കരകയറ്റുകയെന്ന ദൗത്യത്തിൽ വെല്ലുവിളികൾ വലുതായിരുന്നു: ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ വളരെ കഠിനമായിരുന്നുവെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക്. ടെസ്ല, സ്പേസ് എക്സ് എന്നിവയിലെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റുകയെന്ന ദൗത്യം കൂടെ തനിക്കുള്ളതിനാൽ വെല്ലുവിളികൾ വളരെ വലുതായിരുന്നുവെന്നും മസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും മസ്ക് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞു. ഒക്ടോബറിൽ ട്വിറ്ററിനെ വാങ്ങാനുള്ള 44 ബില്യൺ യുഎസ് ഡോളറിന്‍റെ കരാർ അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ വരുമാനം …

Read More »

തിരിച്ചടി നേരിട്ട് അദാനി; പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ അനിശ്ചിതത്വത്തിൽ

ദില്ലി: ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലായതോടെ ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി ഇതിനകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാക്കാൻ ആറുമാസം കൂടി വൈകിയേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് അദാനി ഈ പദ്ധതി ഏറ്റെടുത്തത്. അതേസമയം, എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് …

Read More »

എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് നിർമല സീതാരാമൻ

ദില്ലി: എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇവ അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പകൾ അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകൾ ഓഹരി ഈട് എടുത്ത് അദാനിക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലെയും …

Read More »

ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്; എഐ ലൈവ് ഇവന്റുമായി ഗൂഗിള്‍

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആളുകളുമായി കൂടുതൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇവന്റുമായി ഗൂഗിൾ.’ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്’ എന്ന പേരിൽ ഫെബ്രുവരി എട്ടിനാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. പരിപാടി യൂട്യൂബിൽ തത്സമയം കാണാം. ആളുകൾ വിവങ്ങൾ എങ്ങനെ തിരയുന്നു, വിവരങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവ പരിശോധിച്ച് ഉപയോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് ഗൂഗിൾ കണ്ടെത്തും. ഇത്തരം കണ്ടെത്തലുകൾ മുമ്പത്തേക്കാളും സ്വാഭാവികമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതെല്ലാം പരിപാടിയിൽ ചർച്ച ചെയ്യും. അതേസമയം, …

Read More »

ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് പരസ്യവരുമാനം; വാഗ്ദാനവുമായി മസ്‌ക് 

സാന്‍ ഫ്രാന്‍സിസ്‌കോ: ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റർമാർക്ക് ട്വിറ്ററിൽ നിന്നുള്ള പരസ്യ വരുമാനത്തിന്‍റെ ഒരു വിഹിതം നൽകുമെന്ന പ്രഖ്യാപനവുമായി ട്വിറ്റർ സിഇഒ എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരസ്യ വരുമാനം പങ്കിടൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. എന്നിരുന്നാലും, വരുമാനം എങ്ങനെ പങ്കിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. മസ്കിന്‍റെ ട്വീറ്റിന് താഴെ, ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ട്വിറ്ററിലെ സബ്സ്ക്രിപ്ഷൻ …

Read More »

സ്വർണ വിലയിൽ ഇടിവ്; ഇന്ന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 560 രൂപ കുറഞ്ഞു. ഈ ആഴ്ച സ്വർണത്തിന് റെക്കോർഡ് വിലയായിരുന്നു. രണ്ട് ദിവസത്തിനിടെ പവന് 960 രൂപയാണ് കുറഞ്ഞത്. 41,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 …

Read More »

അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിവരങ്ങൾ തേടി

ന്യൂഡൽഹി: ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയ ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. എന്നാൽ, ഇതിനെക്കുറിച്ച് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷം ഇതാദ്യമായാണ് അദാനിക്കെതിരെ അന്വേഷണമുണ്ടാകുന്നത്. അദാനിയുടെ …

Read More »

രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി കമ്പനികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷൻ കവറേജ്, ലാഭക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ ആരോഗ്യകരമായ നിലയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. രാജ്യത്തെ ബാങ്കുകൾ റിസർവ് ബാങ്കിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിലാണ്. ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സ്ഥിരതയെക്കുറിച്ച് ജാഗ്രത പാലിക്കുമെന്നും നിരീക്ഷിക്കുന്നത് തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലെ …

Read More »