Breaking News

രാജ്യത്ത് വാഹന വില്‍പ്പനയിൽ വർദ്ധന; ജനുവരിയിൽ 14% ഉയര്‍ന്നു

ന്യൂഡല്‍ഹി: കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പന വർദ്ധിച്ചതോടെ ജനുവരിയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 14% ഉയർന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫിഡ) അറിയിച്ചു. 18.27 ലക്ഷം വാഹനങ്ങളാണ് ജനുവരിയിൽ വിറ്റഴിച്ചത്. 2022 ജനുവരിയിൽ വിൽപ്പന 16.08 ലക്ഷമായിരുന്നു.

കഴിഞ്ഞ മാസം കാറുകളുടെ രജിസ്ട്രേഷൻ 22% വർധിച്ച് 3.40 ലക്ഷമായി. ഇരുചക്ര വാഹന വിൽപ്പന 10% ഉയർന്ന് 12.65 ലക്ഷവുമായി. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന 59% ഉയർന്ന് 65,796 എണ്ണമായി. വാണിജ്യ വാഹന രജിസ്ട്രേഷൻ ജനുവരിയിൽ 16% ഉയർന്ന് 82,428 യൂണിറ്റായപ്പോൾ ട്രാക്ടർ വിൽപ്പന 8% ഉയർന്ന് 73,156 യൂണിറ്റായി.

മുൻ വർഷത്തെ അപേക്ഷിച്ച് 2023 ജനുവരിയിൽ മൊത്തം വിൽപ്പനയിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും കോവിഡിന് മുമ്പുള്ള 2020 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ എട്ട് ശതമാനം കുറഞ്ഞതായി അസോസിയേഷൻ പ്രസിഡന്‍റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

About News Desk

Check Also

സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു …