Breaking News

ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി; മലയാളി യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌ത മലയാളി യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനുവിനെയാണ് (31) ബെംഗളൂരു എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 8.15 നും 8.40 നും ഇടയിലായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനായിരുന്നു യുവതി എത്തിയത്. എന്നാൽ വൈകിയതിനാൽ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇതോടെയാണ് ഉദ്യോഗസ്ഥനെ ആക്രമമിച്ചതും ബോംബ് ഭീഷണി മുഴക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ബോർഡിംഗ് ഗേറ്റിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ്ങിനെ ആക്രമിക്കുകയായിരുന്നു. ഉടൻ കൊൽക്കത്തയിലേക്ക് പോകണമെന്നും കൊൽക്കത്തയിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്നുമാണ് യുവതി പറഞ്ഞത്. ഇതോടെ സന്ദീപ് സിങ് യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. യുവതി ഇതു കൂട്ടാക്കാതെ ഉദ്യോഗസ്ഥന്‍റെ യൂണിഫോമിന് കുത്തി പിടിക്കുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് യുവതി വിമാനത്താവളത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ആക്രോശിക്കുകയും മറ്റ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

About News Desk

Check Also

കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.

കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ …