Breaking News

കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍..

കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍ വരും. ‌മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് സംയുക്തമായി ഹോം ഡെലിവറി ഒരുക്കും.

ടെലിമെഡിസന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സേവനം ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സമര്‍പ്പിച്ചു.

കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് മണിക്ക് അടയ്ക്കണം, തുറന്ന വേദികളിലെ പരിപാടികളില്‍ 200പേരില്‍ കൂടാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്.

എന്നാല്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. അതേസമയം ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്നു മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …