Breaking News

ശക്തമായ മഴ; ഇടിമിന്നല്‍ സൂക്ഷിക്കുക: സംസ്ഥാനത്ത് 12 മണിക്കൂറിനിടെ നാല് മരണം; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് നാല് മരണം. മലപ്പുറത്ത് രണ്ട് പേരും കാസര്‍കോട്, പാലക്കാട്, ജില്ലകളില്‍ നിന്നായി രണ്ട് പേരുമാണ് മരിച്ചത്.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്.

കാസര്‍കോട് കസബ കടപ്പുറത്താണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയില്‍ ചുങ്കത്തറ കുറുമ്ബലങ്ങോട് കണയംകൈ കോളനിയിലെ

ദിവാകരന്‍, രാമപുരം പിലാപറമ്ബ് കൊങ്ങുംപ്പാറ ഷമീം എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ എടവണ്ണയില്‍ വച്ചാണ് ദിവാകരന്

മിന്നലേല്‍ക്കുന്നത്. വീട്ടില്‍വച്ചാണ് ഷമീമിന് മിന്നലേല്‍ക്കുന്നത്. സംസ്ഥാനത്തെ പലയിടത്തും

കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഏപ്രില്‍ പതിനാല് വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതുകൊണ്ട് തന്നെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …