Breaking News

കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്

കൂനൂർ കോപ്ടർ അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പൂർത്തിയായത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. റിപ്പോർട്ട് കേന്ദ്രത്തിന് ഉടൻ കൈമാറിയേക്കും. അതേസമയം, മോശം കാലാവസ്ഥ കാരണമാകാം അപകടമെന്നും അപകടം പെട്ടെന്നുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

കൂനൂരിലുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ പതിനാല് പേർ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങും പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു. കുനൂരിലെ കാട്ടേരി ഫാമിനു സമീപം ഡിസംബര്‍ എട്ടിനാണ് അപകടമുണ്ടായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …