Breaking News

Business

വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രതിരോധിക്കാന്‍ ബജറ്റിൽ പുതിയ നിർദേശവുമായി മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെ പ്രതിരോധിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തിൽ പുതിയ നിർദ്ദേശം. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനകം നടത്തിയ ചർച്ചകളെക്കുറിച്ചും ബജറ്റിൽ വിശദീകരിച്ചു. പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർക്ക …

Read More »

സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇരുപതിൽ നിന്ന് അദാനി പുറത്ത്, ഇതുവരെ നഷ്ടം 9.6 ലക്ഷം കോടി രൂപ

ഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനി ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി. ഹിൻഡൻബർഗ് വിവാദത്തെ തുടർന്നുണ്ടായ തകർച്ചയിൽ നിന്നാണ് അദാനിക്ക് വൻ നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം എഫ്പിഒ പിൻവലിച്ചതോടെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇതുവരെ അദാനിയുടെ മൂല്യത്തകർച്ച 10 ലക്ഷം കോടി രൂപയോട് അടുക്കുകയാണ്. ഇതുവരെ 9.6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. (117 ബില്യൺ ഡോളർ). …

Read More »

ആശ്വാസമേകി സ്വർണ്ണ വില; 400 രൂപ കുറഞ്ഞ് പവന് 42,480 രൂപയായി

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 42,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. 400 രൂപയുടെ കുറവുണ്ടായി. ഇന്നലെ പവന് 480 രൂപ ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 42,880 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 5,310 രൂപയായി. ഇന്നലെ ഇത് 5,360 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. ഇത് 45 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് …

Read More »

വിപണി മുന്നോട്ട്, അദാനി വീണ്ടും താഴോട്ട്; ബാങ്ക് നിഫ്റ്റി ഉയരുന്നു

അദാനി ഗ്രൂപ്പിന്‍റെ പതനം മറന്ന് മുന്നോട്ട് പോകുന്നു എന്ന പ്രതീതി നൽകിക്കൊണ്ട് വിപണി ഇന്ന് പോസിറ്റീവ് നോട്ടിൽ വ്യാപാരം ആരംഭിച്ചു. എന്നാൽ കുറച്ച് സമയത്തിന് ശേഷം നേട്ടം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, വിപണി മുന്നേറ്റത്തിൽ തന്നെ തുടരുന്നു. ബാങ്ക് നിഫ്റ്റി 1.5 ശതമാനം നേട്ടത്തോടെ മുന്നേറുകയാണ്. ധനകാര്യ സേവന മേഖലയും മികച്ച കുതിപ്പിലാണ്. അദാനി ഗ്രൂപ്പ് കമ്പനികൾക്ക് മുൻ ദിവസങ്ങളിലേതുപോലെ ഇന്നും തകർച്ച നേരിട്ടു. മിക്ക കമ്പനികളും രാവിലെ തന്നെ …

Read More »

ഇനി ചിലവേറുന്ന നാളുകൾ; നികുതികളിൽ വർധന; പെട്രോൾ വിലയും വാഹനനികുതിയും മദ്യത്തിന്റെ വിലയും കൂട്ടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതികളിൽ വർധന. അധിക വിഭവ സമാഹരണമെന്ന ധനമന്ത്രിയുടെ നിലപാട് ശരി വെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ അധിക സെസ് ഏർപ്പെടുത്തും. മദ്യത്തിനും വില കൂടും. എന്നാൽ ക്ഷേമ പെൻഷനുകളിൽ വർധനയില്ല. സംസ്ഥാനത്ത് വാഹന നികുതിയും വർധിപ്പിച്ചു. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു. …

Read More »

എല്ലാവർക്കും നേത്രാരോഗ്യം; ‘നേർക്കാഴ്ച’ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍

തിരുവനന്തപുരം: ‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നേർക്കാഴ്ച പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ തന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് നിയമസഭയിൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ …

Read More »

സംസ്ഥാനത്തൊട്ടാകെ എയർ സ്ട്രിപ്പ്, പിപിഇ മോഡൽ കമ്പനി; ബജറ്റിൽ അനുവദിച്ചത് 50 കോടി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഇതിനായി പിപിപി മോഡൽ കമ്പനി രൂപീകരിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്ക് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റും വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇടനാഴിയോടൊപ്പം താമസ സൗകര്യവും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും. വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം തുറമുഖമെന്നും ധനമന്ത്രി കൂട്ടിചേർത്തു. കേരളത്തിൽ വിലക്കയറ്റം …

Read More »

എസ്ബിഐ അദാനിക്ക് നൽകിയത് 21,370 കോടി; ആശങ്കയില്ലെന്ന് ചെയർമാൻ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 2.6 ബില്യൺ ഡോളർ (ഏകദേശം 21,370 കോടി രൂപ) വായ്പ നൽകിയതായി റിപ്പോർട്ടുകൾ. നിയമപരമായി അനുവദിച്ച വായ്പാ തുകയുടെ പകുതിയോളം ഇത് വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എസ്ബിഐയുടെ വിദേശ ശാഖകളിൽ നിന്നാണ് 200 മില്യൺ ഡോളർ (ഏകദേശം 1,640 കോടി രൂപ) അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. വായ്പകളുടെ കാര്യത്തിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഭാഗത്ത് …

Read More »

സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. …

Read More »

അണുനാശിനി കുടിച്ച്‌ ആത്മഹത്യാ ശ്രമം; ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ് …

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസ് എടുത്തത്. നെടുമങ്ങാട് പോലീസിന്റേതാണ് നടപടി. അപകടനില തരണം ചെയ്ത ഗ്രീഷ്മ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. പോലീസ് സ്‌റ്റേഷനിലെ ശുചി മുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ യുവതിയോട് പോലീസുകാര്‍ കാര്യം തിരക്കി. …

Read More »