Breaking News

‘റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല’; പിഎസ്‍സി ഹൈക്കോടതിയില്‍…

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ അപ്പീൽ നൽകി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

ഉചിതമായ കാരണങ്ങളില്ലാതെ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ആകില്ലെന്ന് അപ്പീലിൽ പിഎസ്‍സി വ്യക്തമാക്കുന്നു. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാതിരിക്കുകയോ പരീക്ഷ നടക്കാതിരിക്കുകയോ ചെയ്താൽ മാത്രമാണ് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം

പരിഗണിക്കേണ്ടത്. നിലവിൽ 14 ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിലെ കാലാവധി വീണ്ടും നീട്ടിയാൽ ഈ ഉദ്യോഗാർത്ഥികളുടെ

അവസരം തടയലിന് സമം ആകുമെന്നും പിഎസ്‍സി അപ്പീലില്‍ പറയുന്നുണ്ട്. ഹർജി നാളെ കോടതി പരിഗണിക്കും. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

വിജയനും സഭയിൽ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാൾ

കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …