Breaking News

സംസ്ഥാനത്തൊട്ടാകെ എയർ സ്ട്രിപ്പ്, പിപിഇ മോഡൽ കമ്പനി; ബജറ്റിൽ അനുവദിച്ചത് 50 കോടി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഇതിനായി പിപിപി മോഡൽ കമ്പനി രൂപീകരിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്ക് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റും വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇടനാഴിയോടൊപ്പം താമസ സൗകര്യവും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും. വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം തുറമുഖമെന്നും ധനമന്ത്രി കൂട്ടിചേർത്തു.

കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തനതു വരുമാനം വർധിച്ചു. ഈ വർഷം ഇത് 85,000 കോടി രൂപയായി മാറും. ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ സംസ്ഥാനമായി കേരളം മാറി. റബ്ബർ കർഷകർക്കുള്ള സബ്സിഡി വിഹിതം 600 കോടി രൂപയായി ഉയർത്തി. കേന്ദ്ര നികുതി നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …