ലണ്ടന്‍: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആദ്യമായി ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകൻ ഒയിന്‍ മോര്‍ഗന്‍. 36 കാരനായ മോർഗൻ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 16 വർഷത്തെ കരിയറിനാണ് മോർഗൻ വിരാമമിട്ടത്. 2022 ജൂലൈയിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അയർലൻഡിനും ഇംഗ്ലണ്ടിനും വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച താരമാണ് മോർഗൻ. 2019 ലെ ലോകകപ്പ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത് മോർഗന്‍റെ ക്യാപ്റ്റൻസിയാണ്. …
Read More »അതിശൈത്യം; ധരംശാലയിൽ നിന്നും മൂന്നാം ടെസ്റ്റ് ഇൻഡോറിലേക്ക് മാറ്റി
ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഇൻഡോറിൽ നടക്കും. ഹിമാചൽ പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം ടെസ്റ്റ് മാർച്ച് 1 മുതൽ 5 വരെയാണ് നടക്കുക. എന്നാൽ ബിസിസിഐ നടത്തിയ പരിശോധനയിൽ ധരംശാല സ്റ്റേഡിയം തൽക്കാലം മത്സരത്തിനു തയ്യാറല്ലെന്ന് കണ്ടെത്തി. അതിശൈത്യമാണ് ഇതിനു കാരണമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇതോടെ മത്സരം മധ്യപ്രദേശിലെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്ക് മാറ്റി. 2016 ലും …
Read More »വനിതാ ഐ.പി.എല്‍ താരലേലം ഇന്ന്; രജിസ്റ്റർ ചെയ്തിട്ടുള്ളത് 1525 കളിക്കാർ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ വനിതാ താരലേലം തിങ്കളാഴ്ച മുംബൈയിൽ നടക്കും. 1525 കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 409 പേരെ ലേലത്തിൽ ഉൾപ്പെടുത്തും. ഇതിൽ 246 പേർ ഇന്ത്യയിൽ നിന്നും 163 പേർ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. അഞ്ച് ടീമുകളാണ് ലേലത്തിലുള്ളത്. ഓരോ ടീമിനും 15-18 കളിക്കാരെ തിരഞ്ഞെടുക്കാം. ഏഴ് വിദേശ താരങ്ങളെ ഉൾപ്പെടുത്താം. ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 12 കോടിയാണ്. …
Read More »ഐഎസ്എൽ: ചെന്നൈയിൻ എഫ്.സിക്ക് വിജയം, ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് കാണാതെ പുറത്ത്
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ഈ തോൽവിയോടെ ഈസ്റ്റ് ബംഗാൾ പ്ലേ ഓഫിൽ എത്താതെ പുറത്തായി. റഹിം അലി, ക്വാമി കരികരി എന്നിവരാണ് ചെന്നൈയിക്ക് വേണ്ടി ഗോളുകൾ നേടിയത്. 48-ാം മിനിറ്റില്‍ കരികരിയിലൂടെ മുന്നിലെത്തിയ ചെന്നൈയിൻ 87-ാം മിനിറ്റിൽ റഹീം അലിയിലൂടെ ലീഡുയർത്തി. എട്ട് മത്സരങ്ങൾക്ക് ശേഷമാണ് ചെന്നൈയിൻ ജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈയിൻ …
Read More »ഐ ലീഗ്; മുഹമ്മദന്‍സിന് വിജയം, ഗോകുലം കേരള എഫ്.സിയ്ക്ക് മൂന്നാം തോല്‍വി
കൊല്‍ക്കത്ത: ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് മൂന്നാം തോൽവി. ശക്തരായ മുഹമ്മദൻസാണ് ഗോകുലത്തെ കീഴടക്കിയത്. 2-1 എന്ന സ്കോറിനാണ് മുഹമ്മദൻസിന്റെ വിജയം. ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് ഗോകുലം രണ്ട് ഗോളുകൾക്ക് വഴങ്ങി മത്സരത്തിൽ പരാജയപ്പെട്ടത്. 13-ാം മിനിറ്റിൽ അബ്ദുൾ ഹക്കുവിലൂടെ മുന്നിലെത്തുകയും ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 67-ാം മിനിറ്റിൽ അബിയോള ദൗദയിലൂടെ മുഹമ്മദൻസ് സമനില …
Read More »ഫ്രഞ്ച് ലീഗ് വൺ; പിഎസ്ജിക്ക് വീണ്ടും തോൽവി, തുടർച്ചയായ രണ്ടാം പരാജയം
പാരീസ്: ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ദുരിതം അവസാനിക്കുന്നില്ല. ഫ്രഞ്ച് ലീഗ് വണ്ണിൽ മൊണാക്കോ പിഎസ്ജിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി. മെസിയും എംബാപ്പെയും ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. സൂപ്പർ താരം നെയ്മർ ഉണ്ടായിരുന്നിട്ടും ടീമിന് വിജയിക്കാനായില്ല. മൊണാക്കോയ്ക്ക് വേണ്ടി വിസ്സാം ബെന്‍ യെദെര്‍ ഇരട്ട ഗോളുകൾ നേടിയപ്പോൾ അലക്സാണ്ടർ ഗോളോവിനും ലക്ഷ്യം തെറ്റിയില്ല. വാറെൻ സൈർ എമെറിയാണ് പിഎസ്ജിയുടെ ആശ്വാസ ഗോൾ നേടിയത്. പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തെ …
Read More »ആദ്യ കുഞ്ഞിന്‍റെ ജനനം: മിച്ചെല്‍ നാട്ടിലേക്ക് മടങ്ങുന്നു, പകരം മാത്യു കുനെമാൻ
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഇടംകൈയൻ ഓഫ് സ്പിന്നർ മാത്യു കുനെമാനെ ഓസ്ട്രേലിയ ഉൾപ്പെടുത്തി. ടീമിലെ ഏക ലെഗ് സ്പിന്നറായ മിച്ചൽ സ്വെപ്സൺ തന്‍റെ ആദ്യ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് ഓസ്ട്രേലിയൻ ടീം മാനേജ്മെന്‍റാണ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കുനെമാനെ ഉൾപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ സ്വെപ്സൺ കളിച്ചിരുന്നില്ല. ടീമിലെ ഏക റിസ്റ്റ് സ്പിന്നറും കൂടിയായിരുന്നു അദ്ദേഹം. ഫെബ്രുവരി 17 ന് ഡൽഹിയിൽ …
Read More »ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടുമുയർത്തി റയല്‍ മാഡ്രിഡ്
റബാത്ത് (മൊറോക്കോ): ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ 3-5ന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കിരീടം നേടിയത്. റയലിന്‍റെ അഞ്ചാം ക്ലബ് ലോകകപ്പ് കിരീടമാണിത്. വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവർഡെ എന്നിവർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ കരീം ബെൻസെമ റയലിന്‍റെ ഗോള്‍പട്ടിക തികച്ചു. വിനീഷ്യസ് രണ്ട് ഗോളുകൾ നേടുകയും ബെൻസെമയുടെ ഗോളിന് വഴിയൊരുക്കുകയും …
Read More »ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി, തുടര്‍ച്ചയായ ആറാം ജയവുമായി ബെംഗളൂരു
ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. കളിയുടെ തുടക്കം മുതൽ ബെംഗളൂരുവിനായിരുന്നു മേൽക്കൈ. 32-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്‍റെ വിജയ ഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസ് നൽകിയ പന്താണ് കൃഷ്ണ ഗോളാക്കിയത്. തോൽവിയോടെ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമായി. 18 …
Read More »ബോളിങ്ങിനിടെ വിരലിൽ ക്രീം പുരട്ടിയ സംഭവം; ജഡേജയ്ക്കെതിരെ നടപടി
നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പന്തെറിയുന്നതിനിടെ വിരലിൽ ക്രീം പുരട്ടിയ സംഭവത്തിൽ രവീന്ദ്ര ജഡേജയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു. ഓൺ ഫീൽഡ് അംപയർമാരുടെ അനുമതിയില്ലാതെ ക്രീം ഉപയോഗിച്ചതിനാണ് നടപടി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലാണ് ജഡേജ ക്രീം ഉപയോഗിച്ചത്. ജഡേജ മുഹമ്മദ് സിറാജിന്‍റെ കൈയിൽ നിന്ന് ക്രീം എടുത്ത് വിരലിൽ പുരട്ടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് ജഡേജ പന്തിൽ കൃത്രിമം …
Read More »