Breaking News

പൊതുയിടങ്ങളില്‍​ മാസ്​ക്​ ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ..

വയനാട്​ ജില്ലയില്‍ പൊതുയിടങ്ങളില്‍ മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 5000 രൂപ പിഴ അടക്കേണ്ടി വരുമെന്ന്​ ജില്ല പൊലീസ്​ മേധാവി.

റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ഉപഭോക്​താക്കള്‍ക്കായി കടയുടമകള്‍ സാനിറ്റെസര്‍ വച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയ​ടക്കേണ്ടിവരും.

പിഴ അടക്കാന്‍ വിസമ്മതിച്ചാല്‍ കേരള പൊലീസ്​ ആക്​ട്​ 118 (ഇ) പ്രകാരം കേസെടു​ക്കുമെന്നും പൊലീസ്​​ മേധാവി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …