Breaking News

Sports

വനിത ട്വന്റി20 കപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ

കേപ്ടൗൺ: വനിതാ ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയോട് 44 റൺസിന് പരാജയപ്പെട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തപ്പോൾ ഇന്ത്യ 15 ഓവറിൽ 86 റൺസിന് ഓൾഔട്ടായി. ഓസ്ട്രേലിയൻ പേസർ ഡാർസി ബ്രൗൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 19 റൺസെടുത്ത ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ …

Read More »

ഇന്ത്യൻ സൂപ്പർ ലീഗ്; ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. കാണികൾക്ക് മുന്നിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടി. നാസൽ എൽ ഖയാതിയാണ് ചെന്നൈയിന് വേണ്ടി ലീഡ് ഗോൾ നേടിയത്. ആദ്യ ഗോളിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്സ് കുറച്ച് സമയമെടുത്തുവെങ്കിലും പിന്നീട് തകർപ്പൻ കളി തുടർന്നു. കളിയുടെ …

Read More »

പ്രഥമ വനിതാ ഐ.പി.എൽ; താരലേലം ഫെബ്രുവരി 13 ന്

മുംബൈ: വനിതാ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. ഫെബ്രുവരി 13ന് മുംബൈയിലാണ് ലേലം നടക്കുക. മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ വെച്ചാണ് വനിതാ ഐപിഎൽ മത്സരങ്ങൾ നടക്കുക. ബ്രാബോൺ സ്റ്റേഡിയത്തിലും ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് മത്സരം നടക്കുക. അതിനുമുമ്പ് ലേലം നടക്കും. ഫെബ്രുവരി 13 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് ലേലം നടക്കുക. 1525 വനിതാ താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ …

Read More »

തുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി ഫുട്ബോൾ താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

ഈസ്താംബൂള്‍: തുർക്കി ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ചെൽസി ഫുട്ബോൾ താരമായ ക്രിസ്റ്റ്യൻ അട്സു. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ആയിരങ്ങളുടെ ജീവാനാണ് നഷ്ടമായത്. അട്സുവിനെയും ഭൂകമ്പം ബാധിച്ചിരുന്നു. അട്സുവിനെ കാണാനില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. സിറിയയിൽ അട്സു ജീവിച്ചിരിപ്പുണ്ടെന്ന് ഘാന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഘാന ദേശീയ ടീമിലെ അംഗമായ അട്സു നിലവിൽ ടർക്കിഷ് സൂപ്പർ ലീഗിൻ്റെ ഭാഗമാണ്. ടർക്കിഷ് …

Read More »

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരോൺ ഫിഞ്ച്

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മെൽബണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ ഫിഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. 36 കാരനായ ഫിഞ്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അതിനുശേഷം ടി 20 ലോകകപ്പിലടക്കം ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി കളിച്ചു. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2011ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഫിഞ്ചിന്‍റെ അരങ്ങേറ്റം. ഓസ്ട്രേലിയയ്ക്കായി 103 ടി20 മത്സരങ്ങളാണ് ഫിഞ്ച് …

Read More »

മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; പകരം യു.ഷറഫലി

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മേഴ്സിക്കുട്ടൻ. പ്രസിഡന്‍റിനൊപ്പം സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. കായിക മന്ത്രി രാജി സ്വീകരിച്ചു. പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയെ പ്രഖ്യാപിച്ചു. സ്പോർട്സ് കൗൺസിലിൽ ഏറെ നാളായി നിലനിൽക്കുന്ന ആഭ്യന്തര തർക്കത്തെ തുടർന്ന് മേഴ്സിക്കുട്ടന്‍റെ രാജി സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്സിക്കുട്ടനെ മാറ്റാൻ തീരുമാനിച്ചത്. സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളായ …

Read More »

കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസണെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകനുമായ സഞ്ജു കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കും. സഞ്ജു ഒരു ദേശീയ ഐക്കണാണെന്നും അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ സ്പോർട്സിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ …

Read More »

സിറ്റിയ്ക്കെതിരായ സാമ്പത്തിക നിയമ ലംഘനാരോപണം; അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കും

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം. ആരോപണങ്ങൾ ഒരു സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിറ്റി പറഞ്ഞു. കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച ലീഗിന്‍റെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. ലീഗിന്‍റെ നിയമങ്ങൾ അനുസരിച്ച്, ക്ലബ്ബിന്‍റെ സ്പോൺസർഷിപ്പ്, വരുമാനം, ബന്ധപ്പെട്ട കക്ഷികൾ, ചെലവുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ക്ലബ് നൽകേണ്ടതുണ്ട്. പ്രതിഫലത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും …

Read More »

സിറ്റിയെ പരാജയപ്പെടുത്തി ടോട്ടനം; കെയ്ന് റെക്കോർഡും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് ജയം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരം സിറ്റി നഷ്ടപ്പെടുത്തി. 21 മത്സരങ്ങളിൽ നിന്ന് 45 പോയന്‍റുമായി സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണലിന് 50 പോയിന്‍റാനുള്ളത്. ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടനം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കെവിന്‍ ഡിബ്രുയിനെ …

Read More »

​ഗോൾപോസ്റ്റിന് ഉയരക്കുറവ്; ​ഗ്രീസിൽ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി

ഗ്രീസ്: ഗോൾപോസ്റ്റിന്‍റെ ഉയരവ്യത്യാസത്തെ തുടർന്ന് ഗ്രീസിലെ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി. ഗ്രീക്ക് സൂപ്പർ ലീഗിലെ പ്രധാന ക്ലബ്ബായ എഇകെ ഏഥൻസും അട്രോമിറ്റോസും തമ്മിലുള്ള ഇന്നലത്തെ മത്സരമാണ് അധികൃതർ റദ്ദാക്കിയത്. അട്രോമിറ്റോസിന്‍റെ ഹോം ഗ്രൗണ്ടായ പെരിസ്റ്റെരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിന് മുമ്പ്, സന്ദർശകരായ എഇകെ ടീം ഗോൾപോസ്റ്റിന്‍റെ ഉയരത്തെക്കുറിച്ച് അധികൃതരോട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. മാച്ച് ഒഫീഷ്യലുകൾ നടത്തിയ പിച്ച് പരിശോധനയിൽ ഗോൾപോസ്റ്റിന്‍റെ ക്രോസ്ബാറിന് ഉയരം കുറച്ച് സെന്‍റീമീറ്റർ …

Read More »