Breaking News

തുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി ഫുട്ബോൾ താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

ഈസ്താംബൂള്‍: തുർക്കി ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ചെൽസി ഫുട്ബോൾ താരമായ ക്രിസ്റ്റ്യൻ അട്സു. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ആയിരങ്ങളുടെ ജീവാനാണ് നഷ്ടമായത്.

അട്സുവിനെയും ഭൂകമ്പം ബാധിച്ചിരുന്നു. അട്സുവിനെ കാണാനില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. സിറിയയിൽ അട്സു ജീവിച്ചിരിപ്പുണ്ടെന്ന് ഘാന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

ഘാന ദേശീയ ടീമിലെ അംഗമായ അട്സു നിലവിൽ ടർക്കിഷ് സൂപ്പർ ലീഗിൻ്റെ ഭാഗമാണ്. ടർക്കിഷ് സൂപ്പർ ലീഗിൽ ഹത്തായ്‌സ്‌പോറിനുവേണ്ടിയാണ് 31 കാരനായ താരം കളിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …