Breaking News

മൂന്നാറിൽ വീണ്ടും ആശങ്കയുയർത്തി പടയപ്പ; ഒരു റേഷൻ കട തകർത്തു

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. കടലാറിൽ ഒരു റേഷൻ കട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തി. രണ്ടാഴ്ച മുമ്പ് പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ്ലാൻഡിലും പടയപ്പ രണ്ട് ഓട്ടോറിക്ഷകൾ നശിപ്പിച്ചിരുന്നു.

മദപ്പാട് കണ്ടു തുടങ്ങിയ പടയപ്പ ഒരു മാസത്തിലേറെയായി അക്രമാസക്തനാണ്. കൃഷിനാശവും വാഹനങ്ങൾ ആക്രമിക്കപ്പെടുന്നതും കാരണം പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …