Breaking News

ലാ ലിഗ മത്സരത്തിൽ ജിറോണക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിന് ജയം

സ്പെയിൻ : സ്പെയിനിൽ നടന്ന ലാ ലിഗ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ഇന്നലത്തെ മത്സരത്തിൽ അത്ലറ്റികോ ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാട്ടയാണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 48 പോയിന്‍റുമായി അത്ലറ്റിക്കോ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്.

അതേസമയം, ഇറ്റലിയിലെ സിരി എ മത്സരത്തിൽ എസി മിലാന് സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലത്തെ മത്സരത്തിൽ മിലാനെ പിടിച്ചുനിർത്തിയത് സാലർനിറ്റാനയാണ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മിലാനുവേണ്ടി ഒളിവർ ജിറൂഡ് ഗോൾ നേടിയപ്പോൾ സാലർനിറ്റാനയുടെ ഗോൾ ബൗലെ ഡിയയാണ് നേടിയത്.

പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരം മിലാന് നഷ്ടമായി. 48 പോയന്‍റുമായി മിലാൻ സിരി എയിൽ നാലാം സ്ഥാനത്താണ്. നാപോളി, ഇന്‍റർ മിലാൻ, ലാസിയോ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

About News Desk

Check Also

പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ …