Breaking News

Slider

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഇന്ന് അതിശക്തമായ മഴ; ഒമ്ബതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്ബതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ …

Read More »

കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 6 മരണം…

ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടുപൈലറ്റുമാരും ഉള്‍പ്പെടുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ ഗരുഡ് ഛഠിയില്‍വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആറ് പേര്‍ മരിച്ചതായി ഉത്തരാഖണ്ഡ് സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനവ് കുമാര്‍ അറിയിച്ചു, സ്വകാര്യ കമ്ബനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍ …

Read More »

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ മാതൃകയുമായി സൗദിയില്‍ പ്രദര്‍ശനം…

സൗദി അറേബ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാല്‍ചുവടുകളിലൂടെയുള്ള കുടിയേറ്റം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ദഹറാനിലെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര) ആണ് പ്രദര്‍ശനത്തില്‍ ചെരുപ്പിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയത്. എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ആന്‍ഡലൂഷ്യന്‍ കരകൗശല വിദഗ്ധന്‍ നിര്‍മ്മിച്ച ഈ മാതൃക, പ്രവാചകന്‍ ധരിച്ചിരുന്ന യഥാര്‍ത്ഥ ചെരുപ്പുകള്‍ക്ക് സമാനമാണ്. കിങ് അബ്ദുല്‍ അസീസ് സെന്റര്‍ …

Read More »

ലോകകപ്പില്‍ മെക്സിക്കന്‍ മാസ്കിന് വിലക്കില്ല

ലോകകപ്പില്‍ മാസ്ക് നിരോധിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് പ്രാബല്യത്തിലില്ലെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി. എന്നാല്‍ സുരക്ഷ നടപടികളുടെ ഭാഗമായി മുഖം മുഴുവന്‍ മറച്ച്‌ കളയുന്ന മെക്സിക്കന്‍ റെസ്ലിങ് മാസ്ക് പോലെയുള്ളവ സ്റ്റേഡിയത്തിലേക്ക് കടക്കുമ്ബോള്‍ അഴിച്ചുവെക്കേണ്ടി വരുമെന്ന് ഇതുസംബന്ധിച്ച്‌ സുപ്രീം കമ്മിറ്റി മറുപടി നല്‍കിയതായി ‘ഇന്‍സൈഡ് ഖത്തര്‍’ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കല്‍ മാസ്ക് താഴ്ത്തിക്കാണിക്കണമെന്ന നിര്‍ദേശത്തില്‍നിന്ന് വ്യത്യസ്തമായി ഇതില്‍ മറ്റൊന്നുമില്ലെന്നും കോവിഡ് മഹാമാരി …

Read More »

ഇലന്തൂര്‍ നരബലി; ഷാഫി ആഭിചാരങ്ങളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷം..

പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ആഭിചാര ക്രിയകളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷമെന്ന് പൊലീസ്. പുത്തന്‍കുരിശില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ 2020ലായിരുന്നു ഷാഫിയുടെ ജയില്‍വാസം. ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ദുര്‍മന്ത്രവാദ കേസുകളില്‍ പിടിയിലായവര്‍ ഒപ്പമുണ്ടായിരുന്നോയെന്നും ദുര്‍മന്ത്രവാദികളുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും. നരബലിക്ക് പിന്നില്‍ അവയവ മാഫിയയാണെന്ന ആരോപണങ്ങള്‍ തള്ളുകയാണ് പൊലീസ്. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവ മാറ്റം നടത്താനാകില്ലെന്ന് …

Read More »

എകെജി സെന്‍റര്‍ ആക്രമണം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ്…

എ.കെ.ജി സെന്റർ ആക്രമണ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടിസ്. ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടിസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു. എ.കെ.ജി സെന്റർ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, ആറ്റിപ്രയിലെ …

Read More »

ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടർന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. …

Read More »

ഇലന്തൂര്‍ നരബലി; ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈലയുടെ മൊഴി…

കേരളക്കരയെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു. പത്മ, റോസ്‌ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നല്‍കുന്നത്. ഒരു വര്‍ഷം മുന്‍പ് …

Read More »

മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണം; ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി ഇന്ന്..

ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള യുക്തിവാദി സംഘമാണ് ഹര്‍ജി സമര്‍പ്പിച്ചത്. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തില്‍ ഇതിനു മുന്‍പും സമാനമായ കൊലപാതകങ്ങള്‍ നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ തിരോധാനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും …

Read More »

ഭാര്യയെ കുത്തി വീഴ്ത്തിയ ഭര്‍ത്താവിനെ കമ്ബികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു; രണ്ട് മരുമക്കള്‍ കസ്റ്റഡിയില്‍..

കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടുമരുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് കാവനാട് സ്വദേശികയായ ജോസഫ് (50)ആണ് മരിച്ചത്. ഭാര്യയുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ഭാര്യയുടെ മുതുകില്‍ കുത്തുകയുമായിരുന്നു. സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കള്‍ ഇരുമ്ബുവടി കൊണ്ട് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച്‌ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. മൃതദേഹം …

Read More »