Breaking News

അച്ഛനുമായി ഒരു ബന്ധവും വേണ്ടെന്ന് മകള്‍ : എങ്കില്‍ ഒരു ചിലവുകള്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതി…

അച്ഛനുമായി ഒരു ബന്ധവും തുടരാനാഗ്രഹിക്കുന്നില്ലെങ്കില്‍ അയാളോട് വിവാഹ, വിദ്യാഭ്യാസ ചിലവുകള്‍ ആവശ്യപ്പെടാന്‍ മകള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. ഹരിയാന റോത്തക്കിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് അച്ഛന്‍ മകള്‍ക്ക് ചിലവിന് നല്‍കേണ്ടതില്ലെന്ന് കോടതി വിധിച്ചത്. ജസ്റ്റിസ് സഞ്ജയ് കൃഷ്ണന്‍ കൗള്‍, ജസ്റ്റിസ് എംഎം സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ദമ്പതികളുടെ ബന്ധം കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്തവിധം ശിഥിലമായെന്ന് കോടതി വിലയിരുത്തി. 1998ലായിരുന്നു ഇവരുടെ വിവാഹം. 2002 മുതല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മാറി സ്വന്തം വീട്ടിലാണ് യുവതിയുടെ താമസം. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതായാണ് ഇവര്‍ ആരോപിക്കുന്നത്. ഇരുപത് വയസ്സാണ് മകളുടെ പ്രായം.

ജനനം മുതല്‍ അമ്മയുടെ ഒപ്പമാണ് പെണ്‍കുട്ടി. അച്ഛനുമായി ബന്ധം തുടരാനാകില്ലെന്ന് കുട്ടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വിവാഹം വിദ്യാഭ്യാസം തുടങ്ങിയ ചിലവുകള്‍ക്കായി അച്ഛനെ സമീപിക്കാന്‍ മകള്‍ക്കവകാശമില്ലെന്ന് കോടതി വിധിച്ചത്. എന്നാല്‍ മകള്‍ക്കും അമ്മയ്ക്കുമായി കോടതി പത്ത് ലക്ഷം രൂപ ജീവനാംശം നിശ്ചയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …