Breaking News

ചെലവ് ചുരുക്കൽ നടപടി; കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതൽ ആളുകളെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 തൊഴിലാളികൾക്ക് അന്ന് ജോലി നഷ്ടപ്പെട്ടു.

മെറ്റയുടെ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമാണ് പിരിച്ചുവിടലുകളെന്ന് മെറ്റയുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നു. കമ്പനി നേരിടുന്ന പ്രതിസന്ധി നേരിടാൻ സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗം കൂടിയാണിത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …