Breaking News

പഴയകെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യ​ അസ്ഥികൂടങ്ങള്‍ കണ്ടെത്തി…

ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ മ​നു​ഷ്യ​െന്‍റ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലി​െന്‍റ​യും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ട​ത്. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​ക​ള്‍ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​സ്ഥി​ക​ളി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വൈ​ദ്യ​പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് സം​ശ​യ​മു​ണ്ട്.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ജി. ​ജ​യ്​​ദേ​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ത്ത്​ പൊ​ലീ​സും ഫോ​റ​ന്‍​സി​ക്​ വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്ഥി​കൂ​ടം പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​ന്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ ഫോ​റ​ന്‍​സി​ക്​ പൊ​ലീ​സ്​ സ​ര്‍​ജ​ന്​ കൈ​മാ​റി. തി​ങ്ക​ളാ​ഴ്​​ച പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍​ക്ക്​ വ്യ​ക്ത​ത​വ​രും. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ​ര്‍​ഷ​ങ്ങ​ളാ​യി ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടാ​ണി​ത്. എ​ട്ടു​വ​ര്‍​ഷം മു​മ്ബ് ഡോ​ക്ട​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു. ത​ല​യോ​ട്ടി​ക​ള്‍ ര​ണ്ടാ​യി മു​റി​ച്ച നി​ല​യി​ലു​ള്ള​വ​യാ​ണ്. വി​ശാ​ല​മാ​യ സ്ഥ​ല​വും കെ​ട്ടി​ട​വും അ​ഞ്ചി​ല​ധി​കം പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ കൈ​മ​റി​​ഞ്ഞെ​ത്തി വ്യാ​പാ​രി​യാ​യ ക​ണ്ണ​ന്‍ വി​ല​ക്കു​വാ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​മു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ല്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ സ്ഥ​ല​ഉ​ട​മ എ​ക്​​സ്​​ക​വേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ കാ​ട് നീ​ക്കാ​നെ​ത്തി. ഇ​തി​െ​നാ​പ്പം വീ​ടി​ന് സ​മീ​പ​ത്ത്​ ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യ വി​റ​ക് പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ലാ​സ്​​റ്റി​ക്​ ക​വ​റി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. തി​രു​വി​താം​കൂ​ര്‍ സ​ഹോ​ദ​രി​മാ​ര്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ല​ളി​ത, പ​ദ്മി​നി, രാ​ഗി​ണി ച​ല​ച്ചി​ത്ര ന​ടി​മാ​രി​ല്‍ ല​ളി​ത​യു​ടെ ബം​ഗ്ലാ​വാ​യി​ര​ു​ന്നു. ല​ളി​ത​യും ഭ​ര്‍​ത്താ​വ് അ​ഡ്വ. ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​രും ഏ​റെ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്നു. അ​ക്കാ​ല​ത്ത് ഉ​ദ​യാ​സ്​​റ്റു​ഡി​യോ​യി​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യി​രു​ന്ന ന​ട​ന്മാ​രാ​യ സ​ത്യ​ന്‍, പ്രേം​ന​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഈ ​വീ​ട്ടി​ലെ അ​തി​ഥി​ക​ളാ​യി​ട്ടു​ണ്ട്. ഇ​വ​ര്‍ വീ​ടി​െന്‍റ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്ന് ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്​​തി​രു​ന്ന​താ​യി പ​ഴ​യ​ത​ല​മു​റ​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. ഈ ​വീ​ട്ടി​ല്‍ സ​ത്യ​സാ​യി ബാ​ബ​യും സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ട് ഒ​രു ഡോ​ക്ട​ര്‍ ഏ​റ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്നു. ഈ ​വീ​ട്ടി​ല്‍ അ​ന്ന​ത്തെ കെ​ട്ടി​ട ഉ​ട​മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്ബ​തി​ക​ളും താ​മ​സി​ച്ചി​രു​ന്നു. വാ​ട​ക​ക്ക്​ താ​മ​സി​ച്ച ഡോ​ക്​​ട​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും മു​ന്‍​കാ​ല കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ്​ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …