Breaking News

രാജ്യത്ത് കുറവില്ലാതെ രോഗബാധ; 24 മണിക്കൂറിനിടെ 15,940 പേര്‍ക്ക് കോവിഡ്, 20 മരണം…

രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയര്‍ന്നു. 91,779 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്.

12,425 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 98.58 ശതമാനമാണ് ​രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …