Breaking News

കര്‍ഷകരുടെ സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി; കൈ വെട്ടിമാറ്റിയ നിലയില്‍….

സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷധ വേദിയില്‍ കൈത്തണ്ട മുറിച്ച്‌ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലാണ്.

സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അപഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ആളുകള്‍ യുവാവിനെ കൊലപ്പടുത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നാണ് റിപ്പോർട്ട്.

സംഭവത്തിന് പിന്നാലെ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. സ്ഥലത്തെത്തിയ പൊലീസിനെ കര്‍ഷകര്‍ തടയുകയും ചെയ്തു. പിന്നീട് പൊലീസ് മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.35കാരനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതെന്നാണ് കര്‍ഷകരുടെ ആരോപണം

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …