Breaking News

വീട്ടിൽ വച്ച്‌ പ്രസവിച്ച അവിവാഹിതയായ യുവതി ഗുരുതരാവസ്ഥയിൽ; നവജാത ശിശുവിൻറെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയിൽ…

അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. എന്നാല്‍ പ്രസവവിവരം മറച്ചുവെച്ച യുവതി രക്തസ്രാവത്തിന് ആശുപത്രിയില്‍ ചികിത്സ തേടി.

അമിത രക്തസ്രാവത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ നവജാതശിശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചാലക്കുടിയില്‍ പിജിക്ക് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടര്‍ന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടില്‍ താമസിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്. യുവതിയുടേയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തിനൊടുവില്‍ യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിലാണ് പ്രസവിച്ചത്.

യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവജാത ശിശുവിന്റെ മരണകാരണം പോസ്റ്റ്മോ‍‍ര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂ. പ്രസവം മറച്ചുവെക്കുകയും,

മരണം പുറത്തറിയിക്കാതെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനുമാണ് പോലീസ് ഇപ്പോള്‍ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …