Breaking News

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബെന്‍സേമ ദേശീയ ടീമില്‍; യൂറോ കപ്പിനായുള്ള ഫ്രാന്‍സ് ടീമില്‍ ഇടം നേടി…

വിവാദങ്ങള്‍ വെല്ലുവിളിയായ കളിക്കളത്തില്‍ എല്ലാം മറികടന്ന് അഞ്ചു വര്‍ഷക്കാലത്തിനു ശേഷം ഫ്രഞ്ച് ദേശീയ ടീമില്‍ തിരിച്ചെത്തി സൂപ്പര്‍ താരം കരിം ബെന്‍സേമ. ഇത്തവണത്തെ യൂറോ

കപ്പിനായുള്ള ടീമിലാണ് ഫ്രഞ്ച് ടീമിനൊപ്പം താരവും ഇടം നേടിയത്. ബെന്‍സേമ, കിലിയാന്‍ എംബപ്പേ, അന്റോണിയോ ഗ്രീസ്‌മാന്‍, പോള്‍ പോഗ്ബ തുടങ്ങിയ സൂപ്പര്‍ താരങ്ങളുള്‍പ്പെടെ 26

പേരടങ്ങുന്നതാണ് യൂറോ കപ്പിനായുള്ള ഫ്രഞ്ച് ടീം. ഫ്രാന്‍സിന് വേണ്ടി 81 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബെന്‍സേമ 27 ഗോളുകള്‍ നേടിയിട്ടുണ്ട്.

ജൂണില്‍ നടക്കുന്ന യൂറോ കപ്പില്‍ ജര്‍മനിയ്ക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം. ബ്ലാക്ക് മെയില്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2015 ന്റെ അവസാനം ബെന്‍സേമയെ ദേശീയ ടീമില്‍

നിന്നും പുറത്താക്കി.  തുടര്‍ന്ന് 2016 ലെ യൂറോ കപ്പിലും ഫ്രാന്‍സ് കിരീടമുയര്‍ത്തിയ 2018 ലെ ലോകകപ്പ് മത്സരത്തിലും ബെന്‍സേമ ടീമിലുണ്ടായിരുന്നില്ല. അതിനുശേഷം അഞ്ചു

വര്‍ഷങ്ങള്‍ക്കിപ്പുറമാണ്‌ ഫ്രാന്‍സ് ബെന്‍സേമയെ തിരികെ വിളിക്കുന്നത്. ക്ലബ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന താരം നിലവില്‍ മികച്ച ഫോമിലാണ്.

ആ പ്രകടനം ഫ്രാന്‍സിനായും നടത്താന്‍ സാധിച്ചാല്‍ തന്നെ പുറത്താക്കിയവരോടുള്ള പകരം വീട്ടലും കൂടിയാകും ബെന്‍സേമയ്ക്ക് യൂറോ കപ്പ്.

എന്തായാലും സഹതാരങ്ങളും ആരാധകരും താരത്തിന്റെ തിരിച്ചുവരവില്‍ ഏറെ ആവേശത്തിലാണ്. എംബപ്പേയുള്‍പ്പെടെയുള്ള താരങ്ങള്‍ ബെന്‍സേമയുടെ തിരിച്ചുവരവിലുള്ള സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …