Breaking News

ചാമ്ബ്യന്‍സ്​ ലീഗ് ; ​ബൊറൂസിയ ഡോര്‍ട്ട്​മുണ്ടിനെ തകര്‍ത്ത്​ പി.എസ്​.ജി ക്വാര്‍ട്ടറില്‍; ലിവര്‍പൂളിനെ അട്ടിമറിച്ച് മാഡ്രിഡും…

ചാമ്ബ്യന്‍സ്​ ലീഗ്​ പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്​മുണ്ടിനെ തകര്‍ത്ത്​ പി.എസ്​.ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പാരീസില്‍ അടച്ചിട്ട സ്​റ്റേഡിയത്തില്‍ നടന്ന

രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത രണ്ട്​ ഗോളിനാണ്​ ജര്‍മന്‍ ക്ലബിനെ പി.എസ്​.ജി തകര്‍ത്തത്​. 28ാം മിനുറ്റില്‍ ബ്രസീലിയന്‍ അര്‍ജന്‍റീന കൂട്ടുകെട്ടിലാണ്​ ആദ്യ ഗോള്‍ പിറന്നത്​.

എയ്​ഞ്ചല്‍ ഡിമരിയ എടുത്ത കോര്‍ണര്‍ കിക്കില്‍ നെയ്​മര്‍ തലകൊണ്ട്​ അതിമനോഹരമായി വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത്​ സ്​പാനിഷ്​ താരം ജുവാന്‍ ബെര്‍ണാറ്റാണ്​ ആതിഥേയരുടെ രണ്ടാം ഗോളും നേടി​.

രണ്ടാം പകുതിയില്‍ ബൊറൂസിയ ഡോര്‍ട്ട്​മുണ്ട്​ ഗോള്‍ മടക്കാന്‍ കിണഞ്ഞ്​ പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
യുവന്‍റസില്‍നിന്ന്​ ലോണ്‍ അടിസ്ഥാനത്തില്‍ എത്തിയ എംറെ കാന്‍ 89ാം മിനുറ്റില്‍

ചുവപ്പ്​ കാര്‍ഡ്​ കണ്ട്​ പുറത്തായതോടെ ജര്‍മന്‍ ടീമിന്‍റെ പതനം പൂര്‍ത്തിയായി. ആദ്യ പാദത്തില്‍ വിജയം ഡോര്‍ട്ട്​മുണ്ടിനായിരുന്നു (2-1). രണ്ട്​ ഗോള്‍ ജയത്തോടെ 3-2 എന്ന അഗ്രിഗേറ്റിലാണ്​ പാരീസ്​ ടീം ക്വാര്‍ട്ടറിലേക്ക്​ കടന്നത്​.

കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ലിവര്‍പൂളിനെ വീഴ്​ത്തി അത്​ലറ്റികോ ഡി മാഡ്രിഡും​ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. 3-2 നാണ് ലിവര്‍പൂളിന്‍റെ തോല്‍വി. അഗ്രിഗേട്ടില്‍ 4-2 നാണ് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …