തമിഴ് നടന്‍ വിജയ് യെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. താരം മൂന്ന് ദിവസത്തിനകം ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ് നല്‍കി.
സ്വത്ത് വിവരങ്ങള്‍ സുക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് നോട്ടീസ്. വ്യാഴാഴ്ച വിജയ് യെ 30 മണിക്കൂര്‍ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.
ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്നാണ് ആദായ നികുതി അധികൃതര്‍ വിജയ്യെ കസ്റ്റഡിയിലെടുത്തിരുന്നത്. വിജയ് യുടെ വീടുകളിലും ‘ബിഗില്‍’ നിര്‍മാതാക്കളായ
എ.ജി.എസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.