Breaking News

വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി…

വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും ഹൈക്കോടതി വ്യക്തമാക്കി.

സമുദായ നിയമങ്ങൾക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹർജികൾക്കെതിരായ

ഭർത്താക്കന്മാരുടെ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാതെയുള്ള ലൈംഗീക ബന്ധം ബലാൽസംഗമാണന്നും

വിവാഹമോചനത്തിന് മതിയായ കാരണമാണന്നും കോടതി വ്യക്തമാക്കി. നിർബന്ധിത ലൈംഗീക ബന്ധം ഭാര്യയോടുള്ള ക്രൂരതയാണന്നും വിവാഹമോചനം മൂലം സ്ത്രീയുടെ ജീവിതം കൂടുതൽ ദുസ്സമാവുമെന്നും കോടതി ഉത്തരവിൽ ചുണ്ടിക്കാട്ടി.

ഭർത്താവിന്റെ സമ്ബത്തിനോടുള്ള ആർത്തിയും ലൈംഗീകാഭിനിവേശവും സ്ത്രീയുടെ ജീവിതം ദുരിത പൂർണമാക്കും. നിരാശരായ അവർ വിവാഹ മോചനത്തിനുവേണ്ടി പണവും ആഭരണവും ഉപേക്ഷിക്കാൻ തയ്യാറാവും.

വിവാഹ മോചനത്തിനായുള്ള സ്ത്രീകളടെ അപേക്ഷകൾ കാലങ്ങളായ് നീതിപീഠങ്ങള്ക്ക് മുന്നിൽ കെട്ടിക്കിടക്കുകയാണ്. സമൂഹത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ത്രീയുടെ കണ്ണീർ കാണാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …