Breaking News

ആലപ്പുഴയിൽ വൈറസ് പടരുന്നതിനെ തുടര്‍ന്ന് പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു…

പൂച്ചകള്‍ ചത്തൊടുങ്ങുന്നു. പാര്‍വോ വൈറസ്‌ പടരുന്നതിനെ തുടര്‍ന്നാണ് പൂച്ചകള്‍ ചത്തൊടുങ്ങുന്നത്. ഫെലൈന്‍ പാന്‍ ലൂക്കോപീനിയ എന്ന രോഗമാണ്‌ പൂച്ചകളില്‍ കാണുന്നത്‌. നാടന്‍ പൂച്ചകളിലാണ്‌ ഈ രോഗം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌.

ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പൂച്ചകളാണ്‌ ഇത്തരത്തില്‍ രോഗം പിടിപെട്ട്‌ ചത്തുകൊണ്ടിരിക്കുന്നത്‌. വൈറസ്‌ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പൂച്ചയുടെ ശരീരത്തിലെ രക്‌തത്തിന്റെ അളവ്‌ കുറയും ചെയ്യും.

തുടര്‍ന്ന്‌ ഭക്ഷണം കഴിക്കാതെ വരുകയും വെള്ളം കൂടുതല്‍ കുടിക്കുകയും ചെയ്യും. പൂച്ചയുടെ ശരീരം പൂര്‍ണമായി ശോഷിക്കുന്നു. സാവധാനം കുഴഞ്ഞു വീഴുകയും വായില്‍നിന്ന്‌ നുരയും പതയും വന്ന്‌ ചത്തുപോവുകയുമാണ്‌ ചെയ്യുന്നത്‌. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്കാണ്‌ ഇത്തരത്തില്‍ വ്യാപകമായി രോഗം പടരുന്നത്‌.

ഇത്‌ ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്നുണ്ട്‌. വാക്‌സിനേഷന്‍ മാത്രമാണ്‌ ഇതിന്‌ പ്രതിവിധിയെന്ന്‌ മൃഗ സംരക്ഷണവകുപ്പിലെ വിദഗ്‌ധര്‍ പറയുന്നു. എന്നാല്‍ പാര്‍വോ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ വാക്‌സിന്‍ കേരളത്തില്‍ ഇപ്പോള്‍ ലഭ്യമല്ല. മുന്തിയയിനം പൂച്ചകളെ വളര്‍ത്തുന്ന ഫാമുകളില്‍ വന്‍തുക മുടക്കി വിദേശരാജ്യങ്ങളില്‍നിന്നാണ് ഈ വാക്‌സിന്‍ ഇറക്കുമതിചെയുന്നത്.

ഫാം പൂച്ചകളില്‍ ഈ വാക്‌സിന്‍ കുത്തിവയ്‌ക്കുന്നുണ്ടെങ്കിലും സാധാരണ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്ക്‌ ഇത്‌ ലഭ്യമല്ലാത്തത്‌ രോഗം വ്യാപകമാകുന്നതിനു കാരണമായിട്ടുണ്ട്‌. വീടുകളില്‍ കുട്ടികളാണ്‌ കൂടുതലും പൂച്ചകളുമായി ഇടപഴകുന്നത്‌. ഇതിനാല്‍ വൈറസ്‌ മനുഷ്യരില്‍ എത്രമാത്രം ബാധിക്കുമെന്ന്‌ ഉള്ള പഠനം നടത്തണമെന്ന ആവശ്യം ശക്‌തമാകുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …