Breaking News

കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍; മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി; പുതിയ മദ്യനയം ഇങ്ങനെ…

പുതിയ മദ്യനയം പ്രഖ്യാപിച്ച്‌ ദില്ലി സര്‍ക്കാര്‍. മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കിയതായും മദ്യവില്‍പനയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങുമെന്നും ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അറിയിച്ചു.

ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ വന്‍ അപകടം: 12 സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു…Read more

പുതിയ മദ്യനയം കഴിഞ്ഞ ദിവസം ക്യാബിനറ്റ് അംഗീകരിച്ചിരുന്നു. നിലവില്‍ 60 % മദ്യവില്‍പന ശാലകള്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്.

ഇതു സ്വകാര്യ മേഖലയ്ക്കു കൈമാറാനാണ് തീരുമാനം. എന്നാൽ പുതിയ വില്‍പന ശാലകള്‍ ആരംഭിക്കില്ല. അതേസമയം തന്നെ ഡ്രൈ ഡേകളുടെ എണ്ണം വര്‍ഷത്തില്‍ മൂന്ന് എന്നാക്കി കുറയ്ക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

എക്സൈസ് പോളിസിയില്‍ വരുത്തിയ മാറ്റങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …