ഇടുക്കി: വിസാ കാലാവധി അവസാനിച്ചിട്ടും സംസ്ഥാനത്ത് തങ്ങിയ ശ്രീലങ്കൻ യുവതിയെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിൽ താമസിക്കുന്ന ദീപിക പെരേര വാഹല തൻസീർ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ വിസ കാലാവധി 2022 മെയ് 11നു അവസാനിച്ചിരുന്നു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മൂന്നാർ സ്വദേശി വിവേക് ഇവരെ വിവാഹം ചെയ്തിരുന്നു. മൂന്നാറിലും തമിഴ്നാട്ടിലുമായാണ് ഇവർ താമസിച്ചിരുന്നത്. വിസ പുതുക്കാനാവശ്യമായ പണമില്ലാത്തതിനാലാണ് ഇവിടെ തങ്ങിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
NEWS 22 TRUTH . EQUALITY . FRATERNITY