Breaking News

ഇലകളും പാളകളും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കാനൊരുങ്ങി പൊന്നാനി നഗരസഭ

പൊന്നാനി: തീൻമേശകൾ പ്രകൃതി സൗഹൃദമാക്കാനുള്ള പദ്ധതികളുമായി പൊന്നാനി നഗരസഭ. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇലകളും പാളകളും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കാനാണ് തീരുമാനം.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി നഗരസഭയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.

പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം തടയുന്നതിന്‍റെ ഭാഗമായി ബദൽ മാർഗം ഒരുക്കുന്നതിനായി പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ പൊന്നാനിയിലെ കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കാൻ തുടങ്ങി. നാടിന് ആവശ്യമായ തുണിസഞ്ചികൾ കുടുംബശ്രീ വഴി വ്യാപകമായി നിർമ്മിക്കുകയാണ്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …