Breaking News

ഹൃദ്യം ഈ സംഗീതം; പാട്ടിലൂടെ ആശയവിനിമയം നടത്തി അച്ഛനും മകനും

ചെന്നൈ : ശാരീരികാവശതകൾ എല്ലാം മറന്ന് പാട്ടിലൂടെ ആശയവിനിമയം നടത്തുന്ന ഒരു അച്ഛന്റെയും മകന്റെയും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ചെന്നൈ സ്വദേശികളായ 75 വയസ്സുള്ള മകനും,100 വയസ്സുള്ള അച്ഛനുമാണ് വീഡിയോയിലുള്ളത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് കിടപ്പിലായ പിതാവിനോട് സംസാരിക്കാൻ മകൻ സംഗീതത്തെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ഇരുവരും അതിൽ സന്തോഷിക്കുന്നത് കണ്ടാൽ ഏതൊരാളുടെയും മനസ്സ് നിറയും.

ഞാൻ ഒരു പാട്ടിന്റെ ഈണം മൂളികേൾപ്പിക്കാം അച്ഛൻ അത് ഏത് പാട്ടാണെന്ന് എന്നോട് പറയണമെന്ന് മകൻ പറയുന്നു. തുടർന്ന് അച്ഛന്റെ ചെവിയിൽ മകൻ ചൂളമടിച്ച് പാടുന്നതും, അദ്ദേഹം അത് തിരിച്ചറിയുമ്പോൾ ഇരുവരും സന്തോഷത്തോടെ പുഞ്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അരികിലായി അടുത്ത ബന്ധുക്കളെയും കാണാം. സംസാരിക്കാൻ പ്രയാസമുണ്ടെങ്കിലും അദ്ദേഹം മറുപടി പറയുന്നതിലൂടെ ജീവിതസായാഹ്നത്തിൽ മകൻ നൽകുന്ന സംരക്ഷണത്തിലുള്ള സ്നേഹവും, വിശ്വാസവും പ്രകടമാവുകയാണ്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …