Breaking News

സി.എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; മാര്‍ച്ച് 7ന് ഹാജരാകണം

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. മാർച്ച് ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 27ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ചുമതലകൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

രണ്ടാമത്തെ നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രൻ നിർബന്ധിതനായേക്കും. അല്ലാത്തപക്ഷം കോടതിയെ സമീപിച്ച് വാറണ്ട് വാങ്ങുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡിക്ക് പോകാം.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രവീന്ദ്രൻ കഴിഞ്ഞ ദിവസം ഇ.ഡിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ നേരത്തെ പലതവണ ഹാജരാകാതെ വിശദീകരണം നൽകിയിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …