Breaking News

സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം

ദോ​ഹ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരടിന് അംഗീകാരം നല്കിയത്.

ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്കും സർക്കാരിനും മന്ത്രിസഭ ഐക്യദാർഢ്യവും അനുശോചനവും അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു. സ്വകാര്യ ജോലികളിലെ സ്വദേശിവൽക്കരണം സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നൽകിയതിനൊപ്പം സ്വദേശിവൽക്കരണത്തിന് അനുവദിച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രത്യേക അവകാശങ്ങളും സംബന്ധിച്ച നിയമത്തിനും അനുമതി നല്കി. ഓ​രോ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ​യും ദേ​ശ​സാ​ൽ​കൃ​ത ജോ​ലി​ക​ൾ ഏ​തൊക്കെയെന്ന് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നുണ്ട്.

വ്യവസ്ഥകൾക്ക് വിധേയമായി സ്ഥാപനങ്ങൾക്ക് നൽകാവുന്ന ആനുകൂല്യങ്ങളും ദേശസാൽക്കരണ നിരക്കുകൾ പാലിക്കുന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കാ​വു​ന്ന സൗ​ക​ര്യ​ങ്ങ​ളും പ്ര​ത്യേ​കാ​വ​കാ​ശ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്നുണ്ട്. ആ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികൾക്ക് നൽകാവുന്ന സാമ്പത്തിക ആനുകൂല്യങ്ങളും നിശ്ചയിക്കും. അഴിമതിക്കെതിരായ യു.എൻ കൺവെൻഷനിലെ സ്റ്റേ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ കോ​ൺ​ഫ​റ​ൻ​സി​ന്റെ 11-ാമ​ത് സ​മ്മേ​ള​ന​ത്തി​ന്റെ ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് ഭ​ര​ണ​കൂ​ട​വും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ത​മ്മി​ലു​ള്ള ക​ര​ട് ക​രാ​ർ മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു. ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രി​യു​ടെ തു​ർ​ക്കി​, യു.​കെ സ​ന്ദ​ർ​ശ​ന ഫ​ല​ങ്ങ​ളും യോഗം അ​വലോ​ക​നം ചെ​യ്തു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …