Breaking News

ആദ്യം സ്വന്തം ജനങ്ങളുടെ കാര്യം ശ്രദ്ധിക്കൂ; പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) മറുപടിയുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുമ്പോൾ പാകിസ്ഥാന്‍റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്ക് പകരം സ്വന്തം ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ രാജ്യത്തെ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും ഉപദേശിക്കുന്നുവെന്ന് കൗൺസിലിലെ ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനി പറഞ്ഞു.

ഇന്ത്യൻ അധിനിവേശ അധികാരികൾ വീടുകൾ പൊളിക്കുകയും ഭൂമിയുടെ പാട്ടം അവസാനിപ്പിക്കുകയും ചെയ്തതിലൂടെ കശ്മീരികളുടെ ഉപജീവനമാർഗം നശിപ്പിക്കുകയും കശ്മീരികൾക്കെതിരായ ശിക്ഷ വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ഹിന റബ്ബാനി വ്യാഴാഴ്ച പറഞ്ഞിരുന്നു.

ജമ്മു കശ്മീർ വിഷയത്തിൽ തുർക്കി പ്രതിനിധിയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒഐസി) നടത്തിയ പരാമർശങ്ങളെയും സീമ അപലപിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അനാവശ്യമായ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അവരോട് നിർദ്ദേശിക്കുന്നുവെന്നും പൂജാനി പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …