തിരുവനന്തപുരം: കേരളത്തിൽ ഇന്നും അനുഭവപ്പെട്ടത് ഉയർന്ന താപനില. രണ്ട് സ്റ്റേഷനുകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
ഇടുക്കിയിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY