പാലക്കാട്: പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്. ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യമാരെയും ആക്രമിച്ചത്. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്.
സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. ഇതിൽ ഒരാൾ ഗർഭിണിയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY
				 
			 
						
					 
						
					 
						
					