Breaking News

തുർക്കി ഭൂകമ്പം; കെട്ടിട നിര്‍മാണത്തിൽ അപാകത വരുത്തിയ കരാറുകാർക്കെതിരെ നടപടി

അങ്കാറ: തുർക്കി-സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയും നിരവധി പേരെ ജീവനോടെ പുറത്തെത്തിച്ചിരുന്നു.

അതേസമയം, തുർക്കിയിലുണ്ടായ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ പിഴവാണെന്ന വിലയിരുത്തലിനെ തുടർന്ന് കരാറുകാർക്കെതിരെ നിയമനടപടി ആരംഭിച്ചു. സമീപകാലത്ത് ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് കരാറുകാർക്കും സൂപ്പർവൈസർമാർക്കുമെതിരെ നടപടി തുടങ്ങിയത്. 113 അറസ്റ്റ് വാറണ്ടുകളാണ് പുറപ്പെടുവിച്ചത്. 12 പേരെ അറസ്റ്റ് ചെയ്തു. രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നതിന് തുർക്കി സർക്കാരിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഇത് മറികടക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ആക്ഷേപം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …