എ.ആര്‍.മുരുഗദോസ്- രജനികാന്ത് ടീം ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദര്‍ബാര്‍ ജനുവരി 9 മുതല്‍ തീയേറ്ററുകളിലെത്തും. രജനികാന്ത് പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായ് എത്തുന്നത്.
രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍.1992-ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്.
താരത്തിന്റെ 167-ാം ചിത്രമാണിത്. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്.