Breaking News

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായ് റിപ്പോര്‍ട്ട്..!!

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറയുകയും സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്​തതായ് റിപ്പോര്‍ട്ട്.

സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ്​ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏ​ക​ദി​ന​വും ടെ​സ്റ്റും നഷ്ട്ടമാകും..

ഈ റിപ്പോര്‍ട്ട്​ പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് ജോലിയെടുക്കുന്നത്. ഇവരില്‍ 64.38 ലക്ഷം പേരും വിദേശികളാണ്. 17.1 ലക്ഷം പേര്‍​ സ്വദേശികളും, എന്നാല്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വിദേശികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ മാത്രം 4,57,623 വിദേശി ജീവനക്കാര്‍ക്ക് ജോലി നഷ്​ടപ്പെട്ട് രാജ്യം വിട്ടുപോകേണ്ടി വന്നു.

എന്നാല്‍, സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലത്തിനിടെ 0.12 ശതമാനത്തിന്‍റെ കുറവുണ്ടായതായ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്…

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …