ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി. ഇന്നലെമാത്രം 65 പേരാണ് ചൈനയില്‍ മരണപ്പെട്ടത്.
വൈറസിന്റെ പ്രഭവകേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം പുതുതായി 3,887 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്തും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു
NEWS 22 TRUTH . EQUALITY . FRATERNITY