മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാറിലെ പോതമേട്ടില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആളുകള്‍ വിവരം അറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലാര്‍ ടൗണലിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകള്‍ കൊക്കയില്‍ ഹെഡ് ലൈറ്റ് വെട്ടം കണ്ട് മൂന്നാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത്. രണ്ടു പേരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്