Breaking News

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 30 പേര്‍ കിണറ്റില്‍ വീണു; 4 മരണം; മരണസംഖ്യ ഉയരാൻ സാധ്യത…

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വൻ അപകടം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയില്‍ ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറിന്റെ മതില്‍ ഇടിഞ്ഞാണ് മുപ്പതോളം പേര്‍ കിണറ്റിലേക്ക് വീണത്.

ഇതില്‍ നാല് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 15 പേരെ രക്ഷിച്ചു. 13 ഓളം പേര്‍ ഇപ്പോഴും കിണറിനകത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 അടി ആഴ്ച്ചയുള്ള കിണറ്റിലേക്കാണ് പെണ്‍കുട്ടി വീണത്.

കിണറ്റില്‍ 20 വെള്ളമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.

ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളില്‍ ചിലര്‍ കിണറ്റിലേക്ക് ഇറങ്ങി.

ഈ സമയം കിണറിന് പുറത്ത് നിരവധിയാളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ കിണറ്റിന്റെ ആള്‍മറ തകര്‍ന്ന് വീഴുകയായിരുന്നു. ഇതോടെ കൂടി നിന്നവരെല്ലാം കിണറ്റിലേക്ക് വീണു.

കിണറ്റില്‍ വീണ ആള്‍മറയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മരണസംഖ്യ ഇനിയും കൂടിയേക്കാം. രാത്രി പതിനൊന്ന് മണിയോടെ രക്ഷാപ്രവര്‍ത്തനത്തിന്

എത്തിയ ട്രാക്ടറും നാല് പൊലീസുകാരും കിണറ്റിലേക്ക് തെറിച്ചു വീണതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അഞ്ച് ലക്ഷംരൂപ ധനസഹായം

പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഒരുക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും താന്‍ നേരിട്ട് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …