മാര്‍ച്ച് 11മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സമരം തുടങ്ങാനുള്ള തീരുമാനം കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക,
മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ, ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന സമരം മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അന്ന് സമരം മാറ്റിവച്ചത്.
തുടര്‍ന്ന് ഫെബ്രുവരി 20 തിന് മുമ്പ് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു.